Posts

Showing posts from July, 2022

ക്രിസ്തുമതവും,ഡോക്ടർ ബാർട് എർമാനും ചില തിരിച്ചറിവുകളും

Image
  ക്രിസ്തുമതവും,ഡോക്ടർ ബാർട് എർമാനും ചില തിരിച്ചറിവുകളും ഈ കുറിപ്പിൽ പറയുന്ന കാര്യങ്ങൾ തികച്ചും വ്യക്തിപരമായ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ആണ്. (The original article written for Charithranweshikal FB group) ഏകദേശം നാലു വർഷം മുൻപാണ് എൻറ്റെ പ്രിയ സുഹൃത്തും, റിസർച്ച് ഗൈഡുമായ ശ്രീ ജീവൻ ഫിലിപ്പ് ആദ്യകാല ക്രിസ്തുമതം ( Early Christianity ) എന്ന പഠന ഗവേഷണ മേഖലയിലെ ലോകപ്രശസ്തനായ ഡോക്ടർ ബാർട് എർമാൻ എന്ന സ്‌കോളറിനെ കുറിച്ച് എന്നോട് പറയുന്നത്. തുടർന്നുള്ള സംഭാഷണങ്ങളിൽ പലതവണ ഡോക്റ്റർ എർമാനെക്കുറിച്ചു പ്രതിപാദിക്കുകയും, അദ്ദേഹത്തിൻറ്റെ ഗവേഷണങ്ങളും മറ്റും കാര്യമായി വിശകലനം ചെയ്യുകയും ചെയ്തു. എർമാൻറ്റെ പുസ്തകങ്ങൾ വായിച്ചു എന്ന കാരണം കൊണ്ട് ഒരാൾ ഇന്നുവരെ ക്രിസ്തുമത്തെകുറിച്ചു വിശ്വസിച്ചു വന്നിരുന്ന എല്ലാ കാര്യങ്ങളിലും മാറ്റം സംഭവിക്കണെമെന്ന് ഒരു നിർബന്ധവുമില്ല. പക്ഷെ നിക്ഷ്പക്ഷമായി കാര്യങ്ങളെ വിലയിരുത്താനും, ഇന്നുവരെ ചോദിക്കത്ത പല ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങൾ തേടാനുള്ള ഒരു താല്പര്യം പലരിലും ഉണ്ടായേക്കാം. ക്രിസ്തുമത ചരിത്രം, ബൈബിൾ, വിശ്വാസം, വിവിധ സഭകളുടെ പഠിപ്പിക്കലുകൾ എന്നിവയെ കുറിച്ചുള്ള സമഗ്...