Posts

Showing posts from December, 2022

മലങ്കര സഭയും, മലങ്കര നസ്രാണികളും - ഒരു പുനർവായന

Image
ഫാദർ തോമസ് ഗീവർഗ്ഗീസ് (Fr Thomas Geevarghese) A Review of ‘A Hindu Church & An Indian Christ’ കേരളത്തിലെ ക്രൈസ്തവ ചരിത്രത്തിനു ക്രിസ്തുവിന്റെ കാലത്തോളം പഴക്കം ഉണ്ടെന്ന് വിശ്വാസികൾ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്. ക്രിസ്തുവിന്റെ ശിഷ്യനായ തോമ ശ്ലീഹ ഭാരത മണ്ണിൽ വന്ന് സുവിശേഷത്തിന്റെ വിത്ത് പാകി എന്നത് കഥയായും ചരിത്രമായും പലരും പറഞ്ഞു കേട്ട ഒരു ഭൂമികയിൽ ആണ് നാം ജീവിക്കുന്നത്. കേട്ടുപഴകിയ ആ കഥകൾ മുതലുള്ള ഒരു ചരിത്രപരമായ പുനർവായന ആണ് ജോർജ് അലക്സൻഡർ, ഗ്രീഷ്മ റെഡ്ഢി, സക്കറിയ റോയ്, ജോസഫ് നൗൺ എന്നീ ലേഖകരുടെ ശ്രമഫലമായി ഈ വർഷത്തിന്റെ ആദ്യംപാദത്തിൽ പുറത്തിറങ്ങിയ ‘എ ഹിന്ദു ചർച്ഛ് ആൻഡ് ആൻ ഇന്ത്യൻ ക്രൈസ്റ്റ്’ എന്ന പുസ്തകം. സാമാന്യ ജനങ്ങളുടെ മനസ്സിൽ പണ്ടേ കോറിയിട്ട ഇത്തരം വിശ്വാസത്തെ മറ്റൊരു ഗതിയിലൂടെ പുതിയ ഒരു ലോകത്തേക്ക് എത്തിക്കുകയും, അപ്രകാരം രേഖപ്പെടുത്തുന്ന വ്യാഖ്യാനങ്ങൾക്കു അംഗീകാരമോ പ്രചാരമോ ലഭിക്കുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല. എങ്കിലും തങ്ങളുടെ ദൗത്യം ഭംഗിയായി നിർവഹിക്കുവാൻ ലേഖകർ ഏറെ പരിശ്രമിച്ചിട്ടുണ്ട്. കേരളത്തി...